Thunayenikkesuve

തുണയെനിക്കേശുവേ കുറവിനിയില്ലതാൽ

അനുദിനം തൻ നിഴലിൽ മറവിൽ വസിച്ചിടും ഞാൻ

 

അവനെന്റെ സങ്കേതവും അവലംബവും കോട്ടയും

അവനിയിലാകുലത്തിൽ അവൻ മതിയാശ്രയിപ്പാൻ

 

പകയെന്റെ കെണികളിലും പകരുന്ന വ്യാധിയിലും

പകലിലും രാവിലും താൻ പകർന്നിടും കൃപമഴപോൽ

 

ശരണമവൻ തരും തൻ ചിറകുകളിൻ കീഴിൽ

പരിചയും പലകയുമാം പരമനിപ്പാരിടത്തിൽ

 

വലമിടമായിരങ്ങൾ വലിയവർ വീണാലും

വലയമായ് നിന്നെന്നെ വല്ലഭൻ കാത്തിടുമേ

 

ആകുലവേളകളിൽ ആപത്തുനാളുകളിൽ

ആഗതനാമരികിൽ ആശ്വസിപ്പിച്ചിടുവാൻ.