Santhatham sthuthi thava cheyvene njaan

സന്തതം സ്തുതി തവ ചെയ്വേനേ ഞാൻ

നിൻതിരുകൃപയോ സാന്ത്വനകരമേ

 

ചന്തം ചിന്തും നിന്തിരുകരമെൻ

ചിന്താഭാരം നീക്കിടുന്നതിനാൽ

 

എരിതീ സമമായ് ദുരിതം പെരുകി

ദഹനം ചെയ്തിതു ഗുണചയമഖിലവും

 

അന്നാളിൽ നിന്നാശയമുരുകി

വന്നെൻ പേർക്കായ് ക്രൂശിൽ നീ കയറി

 

ഒരു നാൾ തവ കൃപ തെളിവായ് വന്നു

കരളു തുറന്നു കരുതി ഞാനന്നു

 

എത്താസ്നേഹം കരുതി നീയെന്റെ

ചിത്താമോദം വരുത്തി നീ പരനേ!

 

എന്തേകും ഞാൻ പകരമിതിന്നു

ചിന്തിച്ചാൽ ഞാനഗതിയെന്നറിവായ്

 

എൻ നാളെല്ലാം നിന്നുടെ പേർക്കായ്

മന്നിൽ നിൽപ്പാൻ കരുണ നീ ചൊരിക.

K.V.S