En jeevanaadhaa daivasuthaa

എൻ ജീവനാഥാ ദൈവസുതാ

നിന്നന്തികേ ഞാൻ വന്നിടുന്നു

ആശ്രയസ്ഥാനം നീ മാത്രമേ

പ്രാണനാഥായെൻ സങ്കേതമേ

 

എൻ ജീവനാഥാ ദൈവസുതാ

സ്വർല്ലോകത്തിന്റെ ആരാധ്യനേ

ഏഴയാമെന്നെ സ്നേഹിച്ചല്ലോ

അത്യഗാധമിതപ്രമേയം

 

എൻ ജീവനാഥാ ദൈവസുതാ

നന്മയെന്തെന്നിൽ ദർശിച്ചു നീ

പാപിയാം ശത്രു അർദ്ധപ്രാണൻ

ഏവം വിധമീയേഴയാം ഞാൻ

 

എൻ ജീവനാഥാ ദൈവസുതാ

നിൻസ്നേഹം നാവാൽ അവർണ്ണ്യമേ

അയോഗ്യനാമീ പാപിയെന്നെ

നിൻമകനാക്കി തീർത്തുവല്ലോ

 

എൻ ജീവനാഥാ ദൈവസുതാ

വാഞ്ചിക്കുന്നേ നിൻസന്നിധാനം

തൃക്കണ്ണിൻ ശോഭ കണ്ടിടും ഞാൻ

തൃപ്പാദത്തിൽ വണങ്ങിടുമേ.