Paathaalame maraname

പാതാളമേ! മരണമേ! നിന്നുടെ ജയമെവിടെ

കുഞ്ഞാട്ടിൻ നിണം കോട്ട തൻഭക്തർക്ക്

സംഹാരകൻ കടന്നുപോയ്

 

ജയത്തിൻഘോഷം ഉല്ലാസഘോഷം

ഭക്തരിൻ കൂടാരത്തിൽ എന്നും പുതുഗീതം

മഹത്വരാജനായ് സേനയിൻ വീരനായ്

അഭയം താനവർക്കെന്നുമെ

 

ഭീകരമാം ചെങ്കടലും

മിസ്രയീം സൈന്യനിരയും

ഭീഷണിയായ് മുമ്പും പിമ്പും

ഭീതിപ്പെടുത്തിടുമ്പോൾ

 

ശക്തരായ രാജാക്കളാം

സീഹോനും ഓഗും വന്നാൽ

ശങ്കവേണ്ട ഭീതി വേണ്ട

ശക്തൻ നിൻനായകൻ താൻ

 

അഗ്നി നിന്നെ ദഹിപ്പിക്കില്ല

നദി നിന്മേൽ കവിയുകയില്ല

അഗ്നിയതിൽ നാലാമൻ താൻ

ആഴിമേൽ നടകൊണ്ടോൻ താൻ

 

കൂരിരുൾ പാതയിൽ നീ

നടന്നാൽ വെളിച്ചമായവൻ നിനക്കു

കൂട്ടിനുവരും തൻകോലും വടിയും

കൂടെന്നും ആശ്വാസമായ്

 

ഭൂമിയും പണിയും അഴിഞ്ഞുപോകും

നിലനിൽക്കും തൻവചനം

മരണം മാറും നാം വാഴും ജീവനിൽ

തൻകൂടെ യുഗായുഗമായ്.