മനുഷ‍്യാ നീയൊരു പൂവല്ലയോ ഹേ

മനുഷ‍്യാ നീയൊരു പൂവല്ലയോ  ഹേ

മനുഷ‍്യാ നീ വെറുമൊരു പൂവല്ലയോ

ഇന്നു കണ്ടു നാളെ വാടും പൂവിനെപ്പോലെ നീ

ലോകം വിട്ടാല്‍ പിന്നെ എവിടേക്കു നീ

സ്വര്‍ഗ്ഗത്തിന്‍ അവകാശിയോ ?

 

മാതാവിന്‍ സ്നേഹം മണ്ണോളം മാത്രം

മാലോകരെല്ലാം മണ്ണോടു ചേരും

കൂട്ടായതെല്ലാം കൂടോടെ പോകും

യേശുവിന്‍ സ്നേഹം മാറില്ലൊരിക്കലും

 

ചേലായ മേനി ചേറോടു ചേരും

മന്നന്റെ മാളിക മണ്ണായി മാറും

വീറോടെ വന്നവര്‍ വേരോടെ പോകും

യേശുവിന്‍ രാജ‍്യം മാറില്ലൊരിക്കലും

 

 സ്വര്‍ഗ്ഗം നിനക്കായ്, നരകം പിശാചിനായ്

ഒരുക്കുന്നു ദൈവം ഏതില്‍ നീ പോകും ?

യേശുവിന്‍ കൂടുള്ള വാസം നേടേണം

യേശുവിന്‍ പാദത്തില്‍ അര്‍പ്പിക്ക ജീവന്‍


64 മനുഷ‍്യാ നീയൊരു പൂവല്ലയോ ഹേ (RSV)