ക്രൂശതില്‍ എനിക്കായി
ജീവന് വെടിഞ്ഞവനേ
ആ മഹാ സ്നേഹമതിന്‍
ആഴം എന്താശ്ചര്യമെ
സ്നേഹിക്കും നിന്നെ ഞാന്‍
നിന്നെ മാത്രം എന്‍ യേശുവേ
ലോകത്തിന് മോഹങ്ങള്‍
ചപ്പും ചവറും എന്നെണ്ണുന്നു ഞാന്‍
മറച്ചുവച്ചിരിക്കുന്നതാം
പാപങ്ങളെ എല്ലാം
പുറത്താക്കി എന്‍ ഹൃദയം
ഒരുക്കുന്നു നിനക്കു പാര്‍ക്കാന്‍
സ്നേഹിക്കുന്നു നിന്നെ ഞാന്‍
സകലത്തിനും മേലായ്
ഹൃദയത്തിന് ആഴങ്ങളില്‍
യേശുവേ നീ മാത്രം