അബ്രാഹാമിന്‍ പുത്രാ

അബ്രാഹാമിന്‍ പുത്രാ നീ

പുറത്തേക്കു വരിക ദൈവം

നിനക്കൊരുക്കിയ നന്മ കാണ്‍ക

പൊളിക്കുക നിന്‍ കൂടാരങ്ങളെ

ദൈവമഹത്വം കാണ്‍ക

 

വിശുദ്ധിയും വേര്‍പാടും പാലിക്ക നീ

യേശുവിന്‍ കൂടെ നടക്ക

പ്രാപിക്ക, പ്രാപിക്ക നീ തന്‍ കൂടെ

അളവില്ലാ അനുഗ്രഹങ്ങള്‍

 

അപ്പന്റെ അനുഗ്രഹം മക്കള്‍ക്കവകാശം

അക്സായെപ്പോലതു പ്രാപിക്ക നീ

ആകയാല്‍ നിന്നുടെ ആവശ‍്യങ്ങള്‍

ചോദിക്ക വിശ്വാസത്താല്‍

 

ഈ ശരീരവും ആയുസ്സും മാത്രം

കര്‍ത്താവിന്‍ വയലില്‍ അദ്ധ്വാനിക്കുവാന്‍

അതിനായ് ധനവും ആരോഗ‍്യവും നീ

ചോദിക്ക വിശ്വാസത്താല്‍

 

നിന്നെക്കുറിച്ചേശുവിനുണ്ടൊരു സ്വപ്നം

വന്‍ കരങ്ങളില്‍ സ്വയം ഏല്‍പ്പിക്ക നീ

ഇടിക്കുന്നിടം വെടിഞ്ഞോടിപ്പോക

പണിയും നിന്നെ തമ്പുരാന്‍


56 അബ്രാഹാമിന്‍ പുത്രാ (RSV)

56 അബ്രാഹാമിന്‍ പുത്രാ (RSV)