സ്തുതിപ്പിനെന്നാളും ശ്രീയേശുവെ

സ്തുതിപ്പിനെന്നാളും ശ്രീയേശുവെ

സ്തുതിപ്പിനെന്നാളും

കുരിശിൽ ജീവൻ തന്നു നമ്മെ

വീണ്ടെടുത്തോനെ

 

ലംഘനം ക്ഷമിച്ചവൻ താൻ

പാശബന്ധനമഴിച്ചവൻ താൻ

സന്താപം തീർത്തെന്നിൽ തൻ

സ്തുതിസ്തോത്രം

സന്തതം പാടുവാൻ തന്നവൻ താൻ

 

ഉള്ളത്തെ കവർന്നവൻ താൻ പെരും

വെള്ളത്തിൽ നടന്നവൻ താൻ

കാറ്റും വൻതിരകളുമടക്കിയ ദേവൻ

മുറ്റും സങ്കേതമായ് നമുക്കുള്ളവൻ

 

കല്ലറ തുറന്നവൻ താൻകൊടും

വൈരിയെ വെന്നവൻ താൻ

വിണ്ണിൽ പിതാവിൻ സന്നിധി തന്നിൽ

വാഴും പ്രധാനപുരോഹിതൻ താൻ

 

മഹിമയണിഞ്ഞവൻ താൻസർവ്വ

മാനവരക്ഷകൻ താൻ

തൻതിരു പാദത്തിലാശ്രയിച്ചുള്ളോർ

ക്കേവർക്കുമാനന്ദ വല്ലഭൻ താൻ.