അവന്‍ കൃപ മതിയെനിക്ക്

ഞാന്‍ എന്‍ പ്രിയനുള്ളവള്‍

എന്‍ പ്രിയന്‍ എനിക്കുള്ളവന്‍

പ്രിയന്‍ നിഴല്‍ തണലെനിക്ക്

 

അവന്‍ കൃപ മതിയെനിക്ക്

അവനിടം മറവെനിക്ക്

 

അവനൊപ്പം പറയാനൊരാളില്ല

അവന്‍ എന്നുമെന്നുമെന്‍ പ്രിയതോഴന്‍

എന്‍ ജീവനാഥനായി എന്നുമെന്റെ കൂടെ

 

ആകാശ മേഘത്തേരില്‍

ദൂതന്മാരൊപ്പമായി

എന്നെയും ചേര്‍പ്പതിനായി

പ്രിയന്‍ വന്നിടും നേരം

 

മാലിന്യമേല്‍ക്കാതെ

കുറുപ്രാവ് പോലെ ഞാന്‍

മണിയറയില്‍ എത്താന്‍

കാത്തു കാത്തീടുന്നു

 

നിനക്ക് തുല്യനായി ആരുമില്ലേശുനാഥാ

എന്‍ ജീവനാഥനായി എന്നും നീ മതി ദേവാ


01-അവന്‍ കൃപ -അവന്‍ കൃപ


Song :: Avan Krupa

Singer :: Jetson Sunny

Lyrics :: Minson Mathew

Music :: Jetson Sunny

Orchestration, Mixing & Mastering :: Prakash Alex

Studio :: Sound Factory, Cochin

Video :: Sibin Mathew & Jetson Sunny

Cuts :: Jetson Sunny

Special Thanks :: Binoy P K

Album : Avan Krupa

Production : Rafa Media International

Release : 26 December 2016

 

Youtube Video Link - https://goo.gl/mNtW8z