മനമേ ചഞ്ചലമെന്തിനായ്?

മനമേ ചഞ്ചലമെന്തിനായ്?

കരുതാൻ വല്ലഭനില്ലയോ

ജയവീരനായ് ആ ആ ആ

 

നാളെയ നിനച്ചു നടുങ്ങേണ്ട ദുഃഖ-

വേളകൾ വരുമെന്നു കലങ്ങേണ്ടാ

കാലമെല്ലാമുള്ള മനുവേലൻ

കരുതാതെ കൈവിടുമോ? ആ ആ ആ

 

വാനിലെ പറവകൾ പുലരുന്നു നന്നായ്

വയലിലെ താമര വളരുന്നു

വാനവനായകൻ നമുക്കേതും

നൽകാതെ മറന്നിടുമോ? ആ ആ ആ

 

കൈവിടുകയില്ലിനിയൊരുനാളുമെന്നു

വാക്കു പറഞ്ഞവൻ മാറിടുമോ?

വാനവും ഭൂമിയും പോയാലും

വാഗ്ദത്തം സുസ്ഥിരമാം ആ ആ ആ

 

മുന്നമേ ദൈവത്തിൻ രാജ്യവും നാം അതി-

നുന്നത നീതിയും തേടിടണം

തന്നിടും നായകൻ അതിനോടെ

അന്നന്നുവേണ്ടതെല്ലാം ആ ആ ആ

 

നിൻവഴി ദേവനെ ഭരമേൽപ്പിക്കുക

നിർണ്ണയമവനതു നിറവേറ്റും

ഭാരം യഹോവയിൽ വച്ചിടുകിൽ

നാൾതോറും പുലർത്തുമവൻ ആ ആ ആ

 

വരുവാൻ കാലമടുത്തല്ലോ അവൻ

ഒരുക്കിയ വീട്ടിൽ നാം ചേർന്നിടുവാൻ

ഒരുനാളുമിനി പിരിയാതെ

മരുവും നാം ആനന്ദമായ് ആ ആ ആ.