കർത്തനെന്റെ സങ്കേതമായ്

കർത്തനെന്റെ സങ്കേതമായ് എന്നോടുകൂടെയുണ്ട്

കാലമെല്ലാം കാത്തിടുവാൻ എന്നെ കരുതിടുവാൻ

 

സന്താപനേരത്തും സന്തോഷിക്കും

എന്താപത്തായാലുമെന്നാളിലും

മാറാത്ത മിത്രം തൻ തീരാത്ത സ്നേഹത്തിൻ

മാറിൽ ഞാൻ വിശ്രാമം നേടും

 

ലോകം തരാത്തതാം സന്തോഷവും

ശോകം കലരാത്തൊരാനന്ദവും

കർത്താവിൽ നിത്യവും പ്രാപിച്ചു പാരിതിൽ

പാർക്കുന്നതെത്രയോ ധന്യം

 

മന്നിൽ സഹിക്കും ദുഃഖങ്ങളെല്ലാം

നന്മയ്ക്കുമാത്രം ഭവിക്കുന്നതാൽ

അല്ലും പകലും ഞാൻ തെല്ലും കലങ്ങാതെ

ചെല്ലും എൻ വല്ലഭൻ പിൻപേ

 

കൂടാരവാസം തീർന്നെന്റെ പ്രിയൻ

കൂടെ വസിക്കുന്ന നാൾ പാർത്തു ഞാൻ

ഈ ലോക കഷ്ടങ്ങൾ സാരമില്ലെന്നെണ്ണി

പോകുന്നു പ്രത്യാശയിൽ ഞാൻ.