എന്നും ഞാൻ സ്തുതി സ്തോത്രം പാടി

എന്നും ഞാൻ സ്തുതി സ്തോത്രം പാടി

വന്ദനം ചെയ്തീടുമെ വല്ലഭനേശുവിനെ

സ്വന്തജീവനെ കുരിശിൽ എനിക്കായ്

തന്നതവൻ വൻകൃപയ്ക്കായ് അൻപിനാൽ

 

പാപത്തിൻഭാരത്താൽ ഞാൻ വലഞ്ഞു

ശാപത്തിലാണ്ടുകിടന്നനേരം

ചാരത്തവൻ വന്നണഞ്ഞു

ചെന്നിണം ചൊരിഞ്ഞെന്നെ വീണ്ടെടുത്തു

നന്ദിയോടെന്നും ഞാൻ പാടീടുമേ

 

ആകുലത്തിൽ ദുഃഖവേളകളിൽ

ആപത്തിലും ഉറ്റസ്നേഹിതനായ്

ആശ്വാസത്തെ പകരുമെന്നിൽ

യേശുനാഥൻ മരുയാത്രയിതിൽ

വാഴ്ത്തിടും ഞാൻ തിരുനാമമെന്നും

 

വേഗം വരും വിണ്ണിൽ വീടൊരുക്കി

വാനമേഘേ കർത്തൻ ദൂതരുമായ്

വാനിലെന്നെച്ചേർത്തിടുവാൻ

വിൺപുരിയിൽ സ്വന്തഭവനമതിൽ

വാണിടും ഞാനെന്നും മോദമോടെ.