Vandanam vandaname vanditha vallabhane

വന്ദനം വന്ദനമേ വന്ദിത വല്ലഭനേ

വന്ദനം സ്തുതികൾ യോഗ്യം

നിനക്കെന്നും ഉന്നതനന്ദനനേദേവാ

 

മരണവിധിയാൽ ശരണറ്റോനായ്

മരുവിൽവലഞ്ഞോരെന്നെ

മനുവേലനായി നീ ധരയിങ്കൽ വന്നു

മരണം വരിച്ചിതല്ലോദേവാ

 

താതനെ മാനിച്ചും പാപിയെ സ്നേഹിച്ചും

പഴുലകിൽ വന്നു നീ

പാവനമാം നിൻചെന്നിണം ചിന്തി

പാപം പരിഹരിപ്പാൻ എന്റെ

 

നന്ദിയാലെന്നുള്ളം നന്നേ നിറയുന്നേ

നിൻ സ്നേഹം ധ്യാനിക്കുമ്പോൾ

തൃപ്പാദം വീണിപ്പോൾ വാഴ്ത്തി വണങ്ങുന്നേ

സ്തോത്രം സ്തുതികളാലേദേവാ

 

ഏകി സ്വർഗ്ഗഭാഗ്യം ഏഴകൾക്കായി നീ

പൂകി വാനനലോകത്തിൽ

വേഗം വരുമെന്ന വാഗ്ദത്തം പോൽ നാഥാ

മേഘേ വന്നിടേണമേ വേഗം.