Prathyaasayodithaa bhaktharangunarunne

പ്രത്യാശയോടിതാ ഭക്തരങ്ങുണരുന്നേ

വന്നുദിക്കും പൊന്നുഷസ്സേ

ഓർക്കുംതോറും രമ്യം

 

ലക്ഷ്യമെങ്ങും കാണുന്നല്ലോ കർത്തൻ തൻ വരവിൻ

നിത്യമായ രക്ഷയെ തൻ പക്ഷമായ് നൽകിടും

ലക്ഷത്തിൽ സുന്ദരൻ അക്ഷയനാം രക്ഷകൻ

എത്രയും ക്ഷണത്തിൽ നമ്മെ അക്ഷയരാക്കിടും

 

രാജനേശു വന്നീടും നീ ഒരുങ്ങീട്ടുണ്ടോ?

നാളുതോറും നീയവന്റെ സാക്ഷിയാകുന്നുണ്ടോ?

മൽപ്രിയ സോദരാ നിനക്കുവേണ്ടി താൻ സഹിച്ച

കഷ്ടതയിൽ പങ്ക് ഇന്നു നീ വഹിക്കുന്നുണ്ടോ?

 

എണ്ണയുണ്ടോ നിൻവിളക്കിൽ നീ ഒരുങ്ങീട്ടുണ്ടോ?

നിർമ്മലമാം നീതിവസ്ത്രം നീ ധരിച്ചിട്ടുണ്ടോ?

സ്നേഹത്തിനാഴവും നീളമതിൻ വീതിയും

ത്യാഗവും സമ്പൂർണ്ണതയും നീ ഗ്രഹിച്ചിട്ടുണ്ടോ?

 

പാരിലാരും പാടിടാത്ത പാട്ടു നമ്മൾ പാടും

പാരിലാരും ചൂടിടാത്ത വാടാമുടി ചൂടും

ജീവന്റെ നാഥന്നായ് ത്യാഗം സഹിച്ചതാം

സ്നേഹമണവാളനോടെ സീയോൻപുരം വാഴും.