Paadum njaan yesuvinnu

പാടും ഞാൻ യേശുവിന്നു ജീവൻ പോവോളം നന്ദിയോടെ

 

പാടും ഞാനെന്നകതാരിലനുദിനം വാഴും ശ്രീയേശുവിന്നു ഒരു

കേടും കൂടാതെന്നെ പാലിക്കും നാഥനെ പാടി സ്തുതിക്കുമെന്നും

 

സ്വന്തജനമായ യൂദന്മാരെ തള്ളിയന്ധതയിൽ കിടന്നു ബഹു

സന്താപത്തോടുഴന്നിടും പുറജാതി സന്തതിയെ വീണ്ടോനെ

 

കാട്ടൊലിവിൻ ശാഖയായിരുന്നയെന്നിൽ നല്ലഫലം നിറപ്പാൻ

അവൻ -വെട്ടിയിണച്ചെന്നെ നല്ലൊലിവിൻ തരു-

വോടതു ചിന്തിച്ചെന്നും

 

കൺമണിപോലെന്നെ ഭദ്രമായ് നിത്യവും

കാവൽ ചെയ്തിടുമെന്നുംതന്റെ

കണ്ണുകൊണ്ടെന്നെ നടത്തിടുമെന്നതും ഓർത്തതിമോദമോടെ

 

കാന്തനിവനതി മോദമോടെ മേഘവാഹനത്തിൽ കയറി തന്റെ

കാന്തയോടുല്ലസിച്ചാനന്ദിപ്പാനെഴുന്നള്ളുന്നതോർത്തുകൊണ്ടും.