Manuvel manoharane

മനുവേൽ മനോഹരനേ! നിന്മുഖമതിരമണീയം

തിരുമുഖശോഭയിൽ ഞാനനുദിന മാനന്ദിച്ചിടും

 

പ്രതികൂലമേറുമീ ഭൂമിയിതിലെ ഖേദം പോമകലെ

നിൻമുഖകാന്തി യെന്മേൽ നീ ചിന്തും

നിമിഷങ്ങൾ നാഥാ

ലജ്ജിക്കയില്ല നിന്മുഖം നോക്കി

ഭൂവിലിന്നും വാസം ചെയ്‌വോർ

 

ദുഷ്ടർ തൻതുപ്പൽ കൊണ്ടേറ്റംമലിനം ആകാൻ നിൻവദനം

വിട്ടുകൊടുത്ത തിഷ്ടമായെന്നിൽ അതുമൂലമല്ലേ!

അമ്മുഖം തന്നെ മിന്നിയിന്നെന്നെ

യിന്നും എന്നും പോറ്റും നന്നേ

 

ലോകത്തിൻ മോടികൾ ആകർഷകമായ്

തീരാതെന്നകമേ

സുന്ദരൻ നീനിൻ മന്ദിരമാക്കി അനിശവും വാഴ്ക

കീർത്തിക്കും നിന്റെ നിസ്തുല്യനാമം

എന്നും സ്തോത്രം സ്തോത്രം പാടി.