Maname sthuthikka nee unna devane

മനമേ സ്തുതിക്ക നീ ഉന്ന ദേവനെ

തന്നുടെ മഹിമകൾ ഓർത്തു നിരന്തരം

 

വാക്കിനാലുളവാം സർവ്വചരാചരം

നിന്നുടെ മഹിമകൾ വർണ്ണിക്കുമ്പോൾ നാഥാ

തൃക്കൈകളാലുളവാം ഞാനെങ്ങനെ തൃപ്പാദം

തന്നിൽ മൗനമാകും

 

ആകാശ ഭൂമികളാകവേ ചമച്ചവൻ

ആയതിൻ നടുവിലായെനിക്കായ് തൂക്കി

കേണനിക്കായവൻ കേവലം പാപിപോൽ

കാരിരുമ്പാണിയിൽ കാരുണ്യനായകൻ

 

ആരിലുമുന്നതൻ യേശുമഹേശൻ

ആണെനിക്കുന്നതൻ വിടുതലിന്നുദയം

ആ തിരുപ്രഭയതെൻ അന്ധത നീക്കിയെൻ

അന്തരേ വാഴുന്നെൻ അത്മസഖിയവൻ

 

ചിന്തനം ചെയ്യുക അന്തരാത്മാവതിൽ

നമ്മുടെ പ്രാണനു വലിയവ ചെയ്തവൻ

ആ തിരുസന്നിധൗ വീണു വണങ്ങിടാം

സർവ്വ മഹത്വവും ദൈവത്തിനേകിടാം.