Kanthane kanuvanarthi valarunne

കാന്തനെ കാണുവാനാർത്തി വളരുന്നേ

ഇല്ല പ്രത്യാശ മറ്റൊന്നിലും

കണ്ടാലും വേഗം ഞാൻ വന്നീടാമെന്നുര

ചെയ്തപ്രിയൻ വരും നിശ്ചയം

 

പാഴ്മരുഭൂമിയിൽ ക്ലേശം സഹിക്കുകിൽ

നിത്യതുറമുഖത്തെത്തും ഞാൻ

വിശ്രമിച്ചിടും ഞാൻ നിത്യകൊട്ടാരത്തിൽ

നിസ്തുല്യമായ പ്രതാപത്തിൽ

 

തമ്മിൽ തമ്മിൽ കാണും ശുദ്ധന്മാർ വാനത്തിൽ

കോടി കോടി ഗണം തേജസ്സിൽ

സർവ്വാംഗസുന്ദരൻ ആകുമെൻ പ്രിയനെ

കാണാമതിൻ മദ്ധ്യേ ഏഴയും

 

ഞാൻ നിനക്കുള്ളവൾ നീയെനിക്കുള്ളവൻ

ഇന്നലെയും ഇന്നുമെന്നേക്കും

കണ്ടാൽ മതിവരാ സുന്ദരരൂപനെ

കൂടിക്കാണ്മാൻ വാഞ്ചയേറുന്നേ.