Ente priyanesu vannidum

എന്റെ പ്രിയനേശു വന്നിടും

എന്റെ പ്രിയൻ വേഗം വന്നിടും

ഈ മൺദേഹം വിൺദേഹമായ് മാറുമന്നാളിൽ

എന്റെ പ്രിയനേശു വന്നിടും

 

കർത്തൃകാഹളം മുഴങ്ങിടും

ഭക്തരെല്ലാമാർത്തു പാടിടും

മദ്ധ്യവാനിൽ നമ്മൾ ഒത്തുചേരുമന്നാൾ

എന്റെ പ്രിയനേശു വരുമ്പോൾ

 

കർത്തരുടെ ധന്യനാമത്തിൽ

ഭക്തരിന്നു ചെയ്തിടുന്നിതാം

സൽപ്രവൃത്തിക്കെല്ലാം പ്രതിഫലം തന്നിടും

എന്റെ പ്രിയനേശു വരുമ്പോൾ

 

കണ്ണിമച്ചിടുന്ന നേരത്തിൽ

വിണ്ണിലങ്ങു ചേർന്നിടും മുദാ

കണ്ണുനീരുതോരും കഷ്ടതകൾ തീരും

എന്റെ പ്രിയനേശു വരുമ്പോൾ

 

സ്വർഗ്ഗസീയോൻ നാട്ടിലെനിക്കായ്

തീർത്തിടുന്ന വീട്ടിലൊരുനാൾ

ചേർത്തിടുമേ വേഗം നിത്യമായ് പാർപ്പാൻ

എന്റെ പ്രിയനേശു വരുമ്പോൾ

 

കർത്തൻ തന്റെ വേലയിൽ ദിനം

വർദ്ധിച്ചു വരേണമെപ്പോഴും

ശ്രദ്ധയോടെ നമ്മൾ വർത്തിക്കണമെന്നും

കർത്തനേശു വേഗം വരുന്നു.

P.M.A