Ente naadhan jeevan thannoru rakshakan

എന്റെ നാഥൻ ജീവൻ തന്നോരു രക്ഷകൻ

എന്നും സഖി എനിക്കാശ്വാസമേ

 

പാരിൽ പരദേശിയാമെനിക്കെന്നുമാ

പാവന നാഥന്റെ കാവൽ മതി

പാതയിൽ പാദമിടറാതെ നാഥന്റെ

പാദം പതിഞ്ഞിടം പിൻചെല്ലും ഞാൻ

 

കാവലിനായ് ദൂതസംഘത്തെ നൽകിയെൻ

കാന്തനനുദിനം കാക്കുന്നതാൽ

കൂരിരുൾ താഴ്വരയിലേകനായാലും

കൂട്ടിൻ യേശു ഉണ്ടായാൽ മതി

 

ഉറ്റവർ കൂടെയില്ലെങ്കിലും മുറ്റുമെൻ

ഉറ്റസഖിയായി യേശു മതി

ഉള്ളം കലങ്ങിടും വേളയിലും യേശു

ഉള്ളതാൽ ചഞ്ചലമില്ലെനിക്ക്

 

രാത്രിയിലും ദീർഘയാത്രയിലും എന്നും

ധാത്രിയേപോലെനിക്കേശു മതി

മാത്രനേരം ഉറങ്ങാതെന്നെ കാക്കുന്ന

മിത്രമാണെൻ ദൈവം എത്ര മോദം.