Ennum ennennum ennudayavan

എന്നും എന്നെന്നും എന്നുടയവൻ

മാറാതെ കൃപ തീരാതെ

 

കെട്ടമകനെപ്പോലെ ദുഷ്ടവഴികളിലെ

ന്നിഷ്ടംപോൽ ഞാൻ നടന്നു എന്നെ

കെട്ടിപ്പിടിച്ചു മുത്തമിട്ടങ്ങു

സ്വീകരിപ്പാനിഷ്ടപ്പെടുന്നപ്പനാം

 

എല്ലാം തുലച്ചു നീച പന്നിയിൻ തീറ്റ തിന്നു

വല്ലാതെ നാൾ കഴിച്ചു എന്നെ

തള്ളാതെ മേത്തരമാമങ്കിയും

മോതിരവുമെല്ലാം തരുന്നപ്പനാം

 

പാപച്ചെളിക്കുഴിയിൽ വീണു മരിച്ചവൻ ഞാൻ

വീണ്ടുംജീവൻ ലഭിച്ചു തീരെ

കാണാതെ പോയവൻ ഞാൻ

കണ്ടുകിട്ടി മഹത്വം മുറ്റും നിനക്കപ്പനേ!

 

അപ്പാ നിൻ വീട്ടിലിനിയെക്കാലവും

വസിക്കുമിപ്പാപി നിന്നടിയൻ എനിക്കി-

പ്പാരിൻ ലാഭമെല്ലാം ചപ്പാണെൻ

ദൈവമേ നിൻതൃപ്പാദമെൻ ഗതിയേ.