Ellaa saubhaagyavum kristhuvilunde

എല്ലാ സൗഭാഗ്യവും ക്രിസ്തുവിലുണ്ടേ

സർവ്വസമ്പൂർത്തിയും തന്നിൽ ഞാൻ കണ്ടേ

എല്ലാ സന്താപവും നീങ്ങിയുല്ലാസം

പൂണ്ടേകണ്ടാനെന്നെയും പണ്ടേ

 

സ്വർഗ്ഗീയ സർവ്വ സൗഭാഗ്യങ്ങളാലേ

ക്രിസ്തുവിൽ ധന്യനായ് തീർന്നു

ഞാൻ ചാലേ ലോകത്തിൻ ഭോഗങ്ങൾ

പുല്ലിൻ പൂവെന്നപോലെ വേഗം മായുന്നു കാലേ

 

ആഴത്തിൽ താഴുന്ന ചേറ്റിൽ നിന്നെന്നെ

വീണ്ടെടുത്തെന്റെ കാൽ പാറയിൽ നന്നേ

വീഴാതുറപ്പിച്ചു നവ്യഗീതങ്ങൾ തന്നേ

എന്തിന്നാകുലം പിന്നെ

 

വന്നിടും ഭക്തരിൽ കാരുണ്യമോടെ

മിന്നിടും മേഘത്തിലാനന്ദത്തോടെ

നിത്യയുഗങ്ങൾ വസിക്കും തന്നോടുകൂടെ

നീങ്ങും ദുഃഖങ്ങൾ പാടേ

 

നിത്യമാമൈശ്വര്യകാരണ സ്വത്തേ!

സത്യതിരുവേദമദ്ധ്യസ്ഥ സത്തേ!

ഭക്തർഗണങ്ങൾക്കൊരുത്തമനാം സുഹൃത്തേ!

നിന്നെ വാഴ്ത്തും ഞാൻ ചിത്തേ.