Chumbicheedunnu njaan ninmurivukale

ചുംബിച്ചീടുന്നു ഞാൻ നിൻമുറിവുകളെ

 

ഇമ്മാനുവേലേ! പരാ ഇമ്മേദിനീ നായകാ!

മുറിവുകളഹം ഉൺമയായ് കണ്ടായതാൽ

 

പാണി രണ്ടിലും നല്ലിരുമ്പാണികൾ തറച്ചായതും

പ്രാണനാഥാ! നീ സഹിച്ചീ പ്രാണിയെ പ്രതിശാന്തമായ്

 

മുള്ളുകൊണ്ടു ചമച്ചതായുള്ളൊരു കിരീടം ധരി

ച്ചുളള നിൻ ശിരസ്സിനേയും ഉള്ളപോൽ ദർശിച്ചേനഹം

 

മാറിടം തുളച്ചങ്ങുവൻ ദ്വാരമാക്കി നിൻ വൈരികൾ

ചോരയും ജലവുമൊരു നീരുറവ പോലൊഴുകി

 

വർണ്ണ്യമല്ല ദേവാ തവ ദണ്ഡനങ്ങൾ ഭൂഭാഷയിൽ

പൂർണ്ണമായ് ഗ്രഹിപ്പാനുമീ മന്നിലില്ലയാരും ദൃഢം

 

കേവലം പിശാചിൻ സുതനായ് വസിച്ച പാപിക്കു നിൻ

ജീവനായ രക്തം ചൊരിഞ്ഞേവമേകി നിത്യജീവൻ.