Aazhathil ninneesanodu

ആഴത്തിൽ നിന്നീശനോടു യാചിക്കുന്നേ ദാസനിപ്പോൾ

കേൾക്കണമേ യാചന നീ ശ്രദ്ധിക്കുക പ്രാർത്ഥനയെ

 

നീയകൃത്യം ഓർമ്മവച്ചാൽ ആരു നിൽക്കും? ദേവ! ദേവ!

നിന്നെ ഭയന്നിടും പടിമോചനം നിൻപക്കലുണ്ട്

 

കാത്തിരിക്കുന്നീശ! നിന്നെ കാത്തിരിക്കുന്നെന്റെ ഉള്ളം

നിൻവചനം തന്നിലത്രേ എന്നുടെ പ്രത്യാശയെന്നും

 

പ്രത്യുഷസ്സെ കാത്തിരിക്കും മർത്യരെക്കാളത്യധികം

കാത്തിരിക്കുന്നിന്നടിയൻ നിത്യനാമെൻ യാഹിനെ ഞാൻ

 

യാഹിലെന്നും ആശ വയ്പിൻ വൻ കൃപയുണ്ടായവനിൽ

യിസ്രായേലേ! നിന്നകൃത്യം പോക്കിയവൻ വീണ്ടെടുക്കും

 

താതസുതാത്മാക്കളാകും ആദി ദൈവമായവന്നു

ആദി മുതലിന്നുമെന്നും ഹാ! മഹിമ കൈവരട്ടെ