Aanandam aanandam aanandame

ആനന്ദം ആനന്ദം ആനന്ദമേ

ആരും തരാത്ത സമാധാനമേ

അരുമ നാഥൻ എന്റെ അരികിലുണ്ടേ

അതുമതി അടിയനീ മരുയാത്രയിൽ

 

തന്നരികിൽ എന്നും മോദമുണ്ട്

ആനന്ദത്തിൻ പരിപൂർണ്ണതയും

മാൻ അരുവി തിരഞ്ഞിടുന്നപോൽ

ഞാനവൻ സന്നിധി കാംക്ഷിക്കുന്നു

 

നല്ലവൻ താനെന്ന് രുചിച്ചറിഞ്ഞാൽ

ഇല്ലൊരു ഭാരവുമീയുലകിൽ

തൻചുമലിൽ എല്ലാം വച്ചിടും

ഞാൻ താൻ ചുമടാകെ വഹിച്ചിടുവാൻ

 

അന്ത്യം വരെ എന്നെ കൈവെടിയാതന്തികേ

നിന്നിടാമെന്നു ചൊന്ന

തൻതിരുമാറിടമെന്നഭയം

എന്തിനെനിക്കിനീ ലോകഭയം.